ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജരിവാള്‍ സ്ഥിരീകരിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
ലോക്കഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ തീരുമാനമെടുത്തു. ഇന്ന് രാജ്യം മറ്റുവികസിത രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ചതാണ് രാജ്യം സുരക്ഷിതമായ സ്ഥാനത്ത് നില്ക്കാന് സഹായകമായത്. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ ഇല്ലാതാകും. ഈ നിലപാടിന്റെ ലോക്ക്്ഡൗണ്‍ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമെന്ന് കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
നാല് മണിക്കൂര്‍ നേരമാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. യോഗത്തില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തിലേക്കേ് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാകും ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയെന്നാണ് സൂചന.
PM has taken correct decision to extend lockdown. Today, India’s position is better than many developed countries because we started lockdown early. If it is stopped now, all gains would be lost. To consolidate, it is imp to extend it