ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ റെഡ് സോണില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കേന്ദ്രം. രാജ്യവ്യാപകമായല്ല പകരം മേഖല തിരിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഓറഞ്ച് സോണില്‍ കുറേക്കൂടി ഇളവുകള്‍ അനുവദിക്കും. ഗ്രീന്‍ സോണുകളില്‍ ബസ് യാത്രയടക്കം കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി ഇളവുകളുണ്ടാവും. അന്‍പത് ശതമാനം യാത്രക്കാരുമായി ഗ്രീന്‍ സോണില്‍ ബസ് സര്‍വ്വീസിന് അനുമതിയുണ്ട്.

ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളും കഴിഞ്ഞ 21 ദിവസമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത
ജില്ലകളും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടും. നിലവിലുള്ള കേസുകളുടേയും കേസുകളുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന ദിവസങ്ങളും പരിഗണിച്ചാവും റെഡ് സോണിലെ ജില്ലകളെ തരംതിരിക്കുക..

റെഡ് സോണില്‍ ഇപ്പോള്‍ ഉള്ള ജില്ലകളില്‍ തുടര്‍ച്ചയായി 21 ദിവസം പുതിയ കേസില്ലെങ്കില്‍ ആ ജില്ല ഓറഞ്ചിലേക്ക് മാറും.
പിന്നെയും 21 ദിവസം പുതിയ കേസില്ലെങ്കില്‍ ജില്ല ഗ്രീന്‍ സോണിലെത്തും.

അതേ സമയം ജില്ലകളില്‍ അടച്ചുപൂട്ടേണ്ട തീവ്രപ്രദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.തീവ്രമേഖലകള്‍ അപ്പാര്‍ടുമെന്റുകള്‍, പൊലീസ് സ്റ്റേഷന്‍ പരിധി, കോളനികള്‍ അങ്ങനെയാക്കി തിരിക്കാനാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

എല്ലാ സോണുകളിലും ബാധകമായ നിയന്ത്രണങ്ങള്‍

ഓറഞ്ച് സോണിലെ ഇളവുകള്‍

ഗ്രീന്‍ സോണ്‍ നിയന്ത്രണങ്ങള്‍,ഇളവുകള്‍