ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു. അഞ്ചേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന് നഷ്ടമായത്.അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കകള്‍ക്കിടയിലും ചിലപ്രതീക്ഷകളും നല്‍കുന്നുണ്ട്. നിലവില്‍ 62,97,911 പേരാണ് കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്.
അമേരിക്കയില്‍ ഒറ്റദിവസം അരലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 54,704 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,890,388 ആയി ഉയര്‍ന്നു.വെള്ളിയാഴ്ച 616 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ അമേരിക്കയില്‍ കോവിഡ് മരണം 1,32,101 ആയി. രാജ്യത്ത് ഇതുവരെ 1,210,792 പേരാണ് രോഗമുക്തി നേടിയത്. 1,547,495പേര് ഇപ്പോഴും ചികിത്സയിലാണ്.
റഷ്യയില്‍ ആകെ മരണം 10,000ത്തോട് അടുക്കുകയാണ്. ബ്രസീലിലെ സ്ഥിതി അതീവഗുരുതരമായി ഇപ്പോഴും തുടരുകയാണ്. ഇന്നലെ മാത്രം 41,988 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യയും ഇതിനൊപ്പം കൂടുന്നതാണ് ആശങ്കയേറ്റുന്നത്. പുതിയതായി 1264 പേര് മരിച്ച ബ്രസീലില്‍ 63,254 പേരാണ് ഇതുവരെ മരിച്ചത്.ജര്‍മനി, ഫ്രാന്‍സ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ,കൊളംബിയ. ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.