ന്യൂയോര്‍ക്ക് ∙ സാമൂഹിക വിപത്തുകൾക്കെതിരെ ദീർഘവീക്ഷണത്തോടെ, ശക്തമായ പോരാട്ടം നടത്തിയ ആത്മീയാചാര്യനാണു വിട വാങ്ങിയതെന്ന് ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ പ്രസിഡന്റും, മുൻ സി എസ ഐ നോർത്ത് അമേരിക്കൻ കൗൺസിൽ ജനറൽ സെക്രട്ടറിയുമായിരുന്ന, ഫോമാ ട്രഷറർ തോമസ് ടി. ഉമ്മൻ ജോസ്ഫ് മാർത്തോമ മെത്രാപ്പെലീത്തയ്ക്ക് പ്രണമം അർപ്പിച്ച് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ നായക സ്ഥാനത്ത് നിറഞ്ഞു നിന്ന മെത്രാപ്പോലീത്ത സമൂഹത്തിൽ പാർശ്വവർക്കരിക്കപ്പെട്ടവർക്കുവേണ്ടി ഒട്ടേറെ നൂതന സംരംഭങ്ങൾ തിരുമേനി ആരംഭിക്കയുണ്ടായി. അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ ദീപ്തമായ ഓർമ്മകൾ എന്നും നിലനിൽക്കും. .