ലോക് ഡൗണ്‍ സാഹചര്യത്തില്‍ രാജ്യത്ത് നിര്‍ത്തി വെച്ച വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് തയ്യാറെടുക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് വിമാനത്താവളങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കത്ത് നല്‍കിയത്. മേയ് പകുതിയോടെ സര്‍വ്വീസുകള്‍ തുടങ്ങാന്‍ തയ്യാറെടുക്കണമെന്നും ഒരു വിമാനത്തില്‍ മുപ്പത് ശതമാനം ആളുകളെ ഉള്‍ക്കെള്ളിക്കാമെന്നുമാണ് കത്തില്‍ പറയുന്നത്.
കൊറോണ വൈറസ് വ്യാപന സാഹചര്യത്തില്‍ അതായത് മൂന്നിലൊന്ന് സീറ്റുകളിലാവും ആദ്യം യാത്രക്കാരെ അനുവദിക്കുക.സാമൂഹിക അകലം പാലിക്കാനുള്ള തയ്യാറെടുപ്പുകള്‍ എയര്‍പോര്‍ട്ടുകളില്‍ നടത്തണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.എയര്‍ ഇന്ത്യയും തയ്യാറെടുപ്പിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.