തൃശൂര്‍: കോയമ്പത്തൂര്‍ അപകടത്തില്‍ മരിച്ച മുതുവറ ചിറ്റിലപ്പിള്ളി കുറുങ്ങാട്ടുവളപ്പില്‍ ഹനീഷി​െന്‍റ ഭാര്യ ശ്രീപാര്‍വതിയെ (24) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടി​െന്‍റ രണ്ടാംനിലയില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 20നായിരുന്നു കോയമ്പത്തൂര്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും ട്രക്കിലിടിച്ചുണ്ടായ അപകടത്തിലാണ് ഹനീഷ് മരിച്ചത്.പ്രതീക്ഷയോടെയായിരുന്നു ബംഗളൂരുവില്‍ നിന്നുള്ള ഹനീഷിന്റെ മടക്കയാത്ര തുടങ്ങിയത്.

ഹനീഷിനെ വീട്ടിലേക്കു ക്ഷണിച്ചു. ഭാര്യ വീട്ടിലേക്കു പോകാന്‍ നല്ല സമയവും കുറിപ്പിച്ചിരുന്നായിരുന്നു ഹനീഷ് ബംഗളുരുവില്‍നിന്നു തിരിച്ചത്. കൂടാതെ, വെള്ളിയാഴ്ച നടക്കുന്ന മുതുവറ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാമെന്ന മോഹവും ഹനീഷിന്റെ നാട്ടിലേക്കുള്ള യാത്രയ്ക്കു പിന്നിലുണ്ടായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഹനീഷിന്റെയും ശ്രീപാര്‍വ്വതിയുടെയും വിവാഹം. ഇതോടെ പ്രണയ സാഫല്യം.

അങ്ങനെ സന്തോഷത്തിന്റെ ജീവിതം നയിക്കുമ്പോഴാണ് അവിനാശിയിലെ അപകടം ഹനീഷിന്റെ ജീവനെടുത്തത്. ഇതോടെ ശ്രീപാര്‍വ്വതി തനിച്ചായി. ഒടുവില്‍ പ്രിയതമന്റെ അടുത്തേക്ക് ഇപ്പോള്‍ മടക്കവും.ഇരുവരുടെയും കൂട്ടുകാരന്‍ ശ്യാമിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാനാണ് ബെംഗളൂരുവില്‍നിന്ന് ഹനീഷ് നാട്ടിലേക്കു യാത്ര തിരിച്ചത്.

വീട്ടിലെത്തി ഭാര്യ ശ്രീപാര്‍വതിയെയും അച്ഛന്റെ സഹോദരിയുടെ മകന്‍ സുരാഗിനെയും കൂട്ടി പോകാനായിരുന്നു അതിരാവിലെ എത്തുംവിധം യാത്ര ക്രമീകരിച്ചത്. ഇതാണ് മരണത്തിലേക്കുള്ള യാത്രയായത്.ഇതിന് ശേഷം ശ്രീപാര്‍വതി ദുഖിതയായിരുന്നുവെന്ന് പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും.