ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം ഐസിഎസ്ഇ, ഐഎസ് സി പരീക്ഷകള്‍ ഇടവേളകളില്ലാതെ നടത്തും. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളിലായി തുടര്‍ച്ചയായി പരീക്ഷ നടത്താനാണ് നീക്കമെന്ന് സിഐഎസ് സിഇ ചീഫ് എക്സിക്യൂട്ടീവ് ജെറി ആരത്തൂണ്‍ പറഞ്ഞു.
ഐഎസ് സി 12ാം തരത്തില്‍ എട്ട് പരീക്ഷകളും, ഐസിഎസ്ഇ പത്താം തരത്തില്‍ ആറ് പരീക്ഷകളുമാണ് ഇനി ബാക്കിയുള്ളത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ തുടരെയുള്ള ദിവസങ്ങളില്‍ പരീക്ഷ നടത്തും. ശനി, ഞായര്‍ ദിവസങ്ങളിലും പരീക്ഷ നടത്താന്‍ സ്കൂളുകള്‍ തയ്യാറെടുക്കണം.
പരീക്ഷ തുടങ്ങുന്നതിന് എട്ട് ദിവസം മുന്‍പ് ഷെഡ്യൂള്‍ പുറത്തിറക്കും. സ്കൂളുകള്‍ക്ക് തയ്യാറെടുക്കാന്‍ അത്രയും സമയം മതിയാവും. പരീക്ഷ കഴിഞ്ഞ് ആറ് ആഴ്ചക്കുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നും ചീഫ് എക്സിക്യൂട്ടീവ് ജെറി ആരത്തൂണ്‍ പറഞ്ഞു.