തിരുവനന്തപുരം: തലസ്ഥാനത്ത് സമരക്കാരെ നേരിട്ട പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ സമരത്തിന് നേതൃത്വം നല്കിയ എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരീനാഥനും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം. ഇവര്‍ സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു.
കന്റോണ്‍മെന്റ് എസി സുനീഷ് ബാബുവിനാണ് രോഗം സ്ഥിരീകരിച്ചത്. .കഴിഞ്ഞദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്.കന്റോണ്‍മെന്റ് എസി ഉള്‍പ്പെടെ 20 പോലീസുകാര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ 50 പോലീസുകാരെ പരിശോധിച്ചതില്‍ ഏഴു പേര്‍ക്കും രോഗം കണ്ടെത്തി. തുമ്പ പോലീസ് സ്റ്റേഷനിലെ 11 പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി. കമ്മീഷണറുടെ താല്‍ക്കാലിക ചുമതല ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാര്‍ഡക്ക് കോവിഡ് സ്ഥിരീകരിച്ചത്.