ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 56,000 കവിഞ്ഞ സാഹചര്യത്തില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ റാന്‍ഡം ടെസ്റ്റ് നടത്താനൊരുങ്ങി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ 75 ജില്ലകളില്‍ 400 പേരെ വീതമാണ് റാന്‍ഡം ടെസ്റ്റിന് വിധേയമാക്കുക.
രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം ആശങ്കാജനകമാണ്. ഈ സാഹചര്യത്തില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നുള്ള അഭ്യൂഹം ശക്തമാണ്. ഈ സ്ഥിതി കണക്കിലെടുത്താണ് ഐ.സി.എം.ആര്‍ റാന്‍ഡം ടെസ്റ്റ് നടത്താന്‍ ഒരുങ്ങുന്നത്.
എയ്ഡ്സ് ബാധിതരെ കണ്ടെത്താന്‍ പരമ്ബരാഗതമായി നടത്തുന്ന എലീസ ടെസ്റ്റാണ് ഇതിനായി ഐ.സി.എം.ആര്‍ നടത്തുന്നത്. കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്ബര്‍ക്കം ഇല്ലാതെ തന്നെ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരിലാണ് പരിശോധന നടത്തുകയെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി.
അതേസമയം, ഐ.സി.എം.ആര്‍ മുമ്ബ് നടത്തിയ റാന്‍ഡം ടെസ്റ്റില്‍ ഇന്ത്യയില്‍ സമൂഹ വ്യാപനം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.