കൊച്ചി: കാണാതായ കൊല്ലം സ്വദേശിനി സുചിത്ര പിള്ള കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് മകളെ കണ്ടെത്താന്‍ അമ്മ വിജയലക്ഷ്മി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.മാര്‍ച്ച്‌ 20 മുതല്‍ സുചിത്രയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി വിജയലക്ഷ്മി പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു . വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍, സുചിത്ര കൊല്ലപ്പെട്ടതാണെന്നും മൃതദേഹം പാലക്കാട് കണ്ടെത്തിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചത്