സൗദി അറേബ്യയില്‍ കൊവിഡ് മരണ സംഖ്യ 5,000 കടന്നു. ശനിയാഴ്ച 22 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5018 ആയി. നിലവില്‍ ഒന്നര ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 405 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സൗദിയില്‍ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 338,944 ആയി.

455 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 324,737 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 9189 പേരാണ് നിലവില്‍ കൊവിഡ് ചികിത്സയില്‍ തുടരുന്നത്. അതില്‍ 842 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച 46,189 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 6,976,541 കൊവിഡ് പരിശോധനകളാണ് ഇതുവരെ നടന്നത്.