സൗദിയില്‍ 474 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 500 പേര് സുഖം പ്രാപിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 340,089 പോസിറ്റീവ് കേസുകളില്‍ 326,339 പേര് രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനമായി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8663 പേരാണ്. അതില്‍ 839 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 19 പേരാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി 20നും 30നും ഇടയിലായിരുന്നു പ്രതിദിന മരണസംഖ്യ. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5087 ആയി.1.5 ശതമാനമാണ് മരണനിരക്ക്.