റിയാദ്: സൗദിയുടെ വിവിധയിടങ്ങളില്‍ ഒരു ദിവസം മരണപ്പെട്ടത് ഏഴു മലയാളികള്‍. ഹൃദയാഘാതമാണ് പല മരണങ്ങളുടെയും കാരണങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആലുവ സ്വദേശി ജിദ്ദയില്‍ മരിച്ചു. പാനായിക്കുളം മേത്താനം പള്ളിമുറ്റത്ത് അബ്ദുല്‍ റഹ്മാന്‍ (58) ആണ് മരിച്ചത്. കോവിഡ് രോഗലക്ഷണങ്ങളുമായി രണ്ടാഴ്‌ചകള്‍ക്കുമുമ്ബ് ജിദ്ദ ഇബ്‌നു സീന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്കു മുമ്ബ് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനിടക്കാണ് മരണം സംഭവിച്ചത്. സനാഇയ്യയില്‍ സ്വകാര്യ കമ്ബനി ജീവനക്കാരനായിരുന്നു. ഭാര്യ: റംല. മക്കള്‍: റഹീന ഇഖ്ബാല്‍, ഫാത്തിമ ഷാജഹാന്‍, മെഹറുന്നിസ മുനീര്‍. മൃതദേഹം ജിദ്ദയില്‍ ഖബറടക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്.
കിഴക്കന്‍ സഊദിയിലെ ജുബൈലില്‍ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി പാണക്കോട്ടില്‍ മുഹമ്മദ് അഷ്‌റഫ് (50) ആണ് മരിച്ചത്. 11 ദിവസം മുമ്ബ് തല കറക്കം അനുഭവപ്പെട്ട് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചായിരുന്നു മരണം. പിതാവ്: പരേതനായ സയ്യിദ് മുഹമ്മദ് പണക്കോട്ടില്‍. മാതാവ്: ഖദീജ. ഭാര്യ: ഷറീന (ഓമശ്ശേരി). മക്കള്: അഫ്ലഫ് (ബി.ബി.എ വിദ്യാര്‍ത്ഥി, മണാശ്ശേരി കെ.എം.സി.ടി കോളജ്) അഫ്ത്താബ് (പത്താംതരം വിദ്യാര്‍ത്ഥി, ഓമശ്ശേരി പ്ലസന്‍റ് ഇംഗ്ലിഷ് മീഡിയം സ്കൂള്‍). സഹോദരങ്ങള്‍: പാണക്കോട്ടില്‍ ഹാമീദലി, ജമീല, അബ്ദുല്‍ ജബ്ബാര്‍ (ഖത്തര്‍), റസിയ, സല്‍മ, ജാഫര്‍.
കണ്ണൂര്‍ സ്വദേശി താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. കണ്ണൂര്‍ മട്ടന്നൂര്‍ പരിയാരം സ്വദേശി പാണ്ടികശാല അബ്ദുറഊഫ് (34) ആണ് അസീസിയയിലെ റൂമില്‍ മരിച്ചത്. ഭാര്യ: മുനീറ. മക്കള്‍: ഫാത്വിമ, ആയിശ, നഫീസതുല്‍ മിസ്രിയ. ഖബറടക്ക നടപടികളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് അംഗങ്ങള്‍ രംഗത്തുണ്ട്.
പാലക്കാട് സ്വദേശി റിയാദിലാണ് മരണപ്പെട്ടത്. പാലക്കാട് മണ്ണാര്‍ക്കാട് മണലടി സ്വദേശി പൂക്കുന്ന് അബ്ദുസലാം ഫൈസി (49) ആണ് ന്യുമോണിയ ബാധിച്ച് മരിച്ചത്. റിയാദില്‍ സ്പോര്‍ട്സ് ഷോപ്പില്‍ സെയില്സ്മാനായിരുന്നു. ന്യൂമോണിയ മൂര്‍ഛിച്ച് റിയാദ് ബദീഅയിലെ കിങ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: ഫാത്വിമ. ഭാര്യ: റംലത്ത്. മക്കള്: തസ്ലീന നസ്രിന്‍, നാജിയ നസ്രിന്‍. മരണാനന്തര നടപടികള്‍ക്ക് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാകമ്മിറ്റി, ദാറുസ്സലാം ടീമംഗങ്ങളായ റാഫി, ഇര്‍ഷാദ് എന്നിവര്‍ രംഗത്തുണ്ട്.
കൊല്ലം കൊട്ടിയം സ്വദേശി ശമീര്‍ സജീര്‍ (39) എന്നയാളും റിയാദില്‍ മരണപ്പെട്ടു. ശുമൈസി ദാറുല്‍ ശിഫ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മാതാവ്: ഫാതിഷ. പിതാവ് : സജീര്‍. ഭാര്യ: അജ്മി. ഒരുവര്‍ഷം മുന്‍പാണ് ഇദ്ദേഹം വിവാഹിതനായത്. മരണാനന്തര നടപടികളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ മുനീര്‍ മക്കാനി, മജീദ് പരപ്പനങ്ങാടി എന്നിവര്‍ രംഗത്തുണ്ട്.
കണ്ണൂര്‍ ചാലാട് സ്വദേശി പൊന്നമ്ബത്ത് ചാക്കട്ടില്‍ സജീവന്‍ (49) നിര്യാതനായി. അച്ഛന്‍: നാരായണന്‍. അമ്മ: വസുമതി അമ്മ. ഭാര്യ: റീന. മക്കള്‍: രാഹുല്‍, സൗരവ്. അനന്തരനടപടികള്‍ക്ക് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.
പേരാമ്ബ്ര സ്വദേശി റിയാദില്‍ മരണപ്പെട്ടു. എന്‍ എം മുഹമ്മദ് (46) ആണ് റിയാദില്‍ മരണപ്പെട്ടത്. റിയാദ് അല്‍ ഈമാന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. സമസ്‌ത ഇസ്‌ലാമിക് സെന്റര്‍ സജീവ പ്രവര്‍ത്തകനും വിഖായ വളണ്ടിയറുമായിരുന്നു.