ബിജെപി സംസ്ഥാന വക്താവ് ഫേസ്ബുക്കിലെ റമ്മി കളിയുടെ ശക്തനായ വിമര്‍ശകനാണ്,
കാര്യമായി വല്ലതും ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഫേസ്ബുക്കില്‍ റമ്മി കളിയുടെ പരസ്യം വരുന്നത്.
ധനകാര്യമന്ത്രി തോമസ് ഐസക്കിന് ഇക്കാര്യത്തില്‍ ഒരു പരാതിയുമില്ലേ ?
നിയമപരമായി ഈ റമ്മി കളിക്ക് സാധുതയുണ്ടോ? നിയമ വിദഗ്ധര്‍ക്ക് മറുപടി പറയാം,എന്നൊക്കെ നേരത്തെ സന്ദീപ് വാര്യര്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
വിവാദങ്ങള്‍ക്കിടയില്‍ ഭാഷാ നവോത്ഥാനവുമായി ജേക്കബ്ബ് തോമസ്!
നിയമപരമായ സാധുത ഉണ്ടെങ്കിലും ഇല്ലെങ്കിലും മലയാളികളുടെ പോക്കറ്റിലെ പണം തട്ടിയെടുക്കാനുള്ള പരിപാടിയാണ് ഇതെന്ന് സന്ദീപ് പറഞ്ഞിരുന്നു. ജാഗ്രത പാലിക്കുക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന ഉപദേശവും ബിജെപി നേതാവ് നല്‍കുകയും ചെയ്തിരുന്നു.
പിന്നാലെ, ഭാര്യയും നാലു കുട്ടികളും ഉള്ള , ടാക്സ് അടയ്ക്കാന്‍ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകും.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന ഉപദേശവുമായി വീണ്ടും സന്ദീപ്രം ഗത്ത് വരുകയും ചെയ്തു.അതാകട്ടെ നടന്‍ അജു വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ സ്ക്രീന്‍ ഷോട്ടുമായാണ്.
<
p>
ഇങ്ങനെ തന്‍റെ നിലപാട് ബിജെപി നേതാവ് വ്യക്തമാക്കുകയാണ്,നേരത്തെ പല വിഷയങ്ങളിലും ചലച്ചിത്ര താരങ്ങള്‍ എടുക്കുന്ന നിലപാടുകളെ രൂക്ഷമായി
വിമര്‍ശിച്ച് കൊണ്ട് സന്ദീപ് വാര്യര്‍ രംഗത്ത് വന്നിരുന്നു.സിനിമാക്കാരുടെ സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കുന്ന നേതാവാണ് സന്ദീപ്
വാര്യര്‍.