അഞ്ചല്‍: സന്ദര്‍ശക വിസയില്‍ മകന്‍്റെ കുടുംത്തോടൊപ്പം മസ്കറ്റില്‍ താമസിച്ചു വന്ന അഞ്ചല്‍ സ്വദേശി കോവിഡ് ബാധിച്ച്‌ മരിച്ചു. കോട്ടുക്കല്‍ ആലങ്കോട് തിരുവാതിരയില്‍ വിജയ് നാഥ് (68) ആണ് മരിച്ചത് . കോവിഡ് ബാധയെത്തുടര്‍ന്ന് ഏതാനും ദിവസമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നതാണ്. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍്റ് വി. രവീന്ദ്രനാഥിന്‍്റെ ജ്യേഷ്ഠസഹോദരനാണ്. ഭാര്യ: സുഗുണ വിജയന്‍ .മകന്‍: സുവിന്‍ വി.നാഥ്, മരുമകള്‍: വിനീത സുവിന്‍ .