ചങ്ങനാശ്ശേരി: നിര്‍ദിഷ്ട അതിവേഗ റെയില്‍ പദ്ധതി പ്രാവര്‍ത്തികമായാല്‍ മേഖലയില്‍ നൂറുണക്കിനു വീടുകളും സ്ഥാപനങ്ങളും നഷ്ടമാകുമെന്ന് പ്രതിഷേധ സമരസമിതി ആരോപിച്ചു. തിരുവല്ലക്ക് സമീപം മുളക്കുഴയില്‍ നിന്ന് എം.സി റോഡ് മുറിച്ചുകടക്കുന്ന പാത ചങ്ങനാശ്ശേരി, -വാഴൂര്‍, പെരുമ്ബനച്ചി, -തോട്ടക്കാട് തുടങ്ങിയ റോഡുകളും മുറിച്ചുകടക്കും. മുളക്കുഴിയില്‍നിന്ന് കല്ലൂപ്പാറ, കൂന്നന്താനം, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, പെരുമ്ബനച്ചി, പാത്താമുട്ടം വഴിവരുന്ന പാത വാകത്താനം പാതിയേപ്പള്ളി കടവ് പാലത്തിനുസമീപം പള്ളം-തോട്ടക്കാട് റോഡ് മുറിച്ചുകടക്കും. തുടര്‍ന്നു പാടശേഖരങ്ങളിലൂടെ കടന്നുപോകും.