അന്തിക്കാട് നിധിന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. അന്തിക്കാട് സ്വദേശി സന്ദീപ്, മണലൂര്‍ സ്വദേശി വിനായകന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി.

 

ആദര്‍ശ് കൊലക്കേസില്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിധിന്‍ അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്. നിധിന്റെ കാര്‍ പിന്തുടര്‍ന്നെത്തിയ അക്രമി സംഘം മുന്‍ ധാരണപ്രകാരം വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.

ജൂലായില്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ ഒമ്പത് പ്രതികളില്‍ ഒരാളാണ് നിധിന്‍. ഇയാളാണ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചത്.