ന്യൂയോര്‍ക്ക്: അന്നമ്മ മാത്യു (94) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി. ഇടുക്കി ജില്ലയിലെ രാജകുമാരി മേക്കാം കുന്നേല്‍ പരേതനായ മാത്യുവിന്റെ ഭാര്യയാണ്. രാജകുമാരി സെന്റ് ജോണ്‍സ് ഗോഗുല്ത്ത യാക്കോബായ ചര്‍ച്ച് ഇടവകാംഗം. സംസ്‌കാരം പിന്നീട്.
മക്കള്‍: ബാബു മാത്യു (റോക്ക് ലാന്‍ഡ്, ന്യു യോര്‍ക്ക്), സാറാക്കുട്ടി തോമസ് കീപ്പനശേരില്‍, കുഞ്ഞമ്മ മുണ്ടക്കല്‍, മേരി ജേക്കബ്, സൂസന്‍ സാജു, ലിസി തോമസ് (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്) ലീല ബാബു കീപ്പനശേരില്‍ (ടാമ്പ, ഫ്‌ലോറിഡ), ഷാന്റി ജേക്കബ് (ന്യു ജെഴ്‌സി).
മരുമക്കള്‍: റവ. ഫാ. ചെറിയാന്‍ മുണ്ടക്കല്‍ (നോര്‍ത്ത് ഈസ്റ്റ് ഡയോസിസ്, മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), തോമസ് കീപ്പനശേരില്‍, തോമസ് പാറേക്കാടന്‍, സാജു പള്ളത്ത്, ബാബു കീപ്പനശേരില്‍, ജേക്കബ് കോതമംഗലം, ജേക്കബ് വിളയില്‍, ബിബി ബാബു മാത്യു.