അഫ്ഗാനി ചിക്കൻ കറി തയാറാക്കുന്നതിനും വളരെ എളുപ്പമാണ്.

ചേരുവകൾ
ചിക്കൻ – ഒരു കിലോ
കശുവണ്ടി – 10 എണ്ണം
സവാള – 1
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ഒരു കഷ്ണം
പച്ചമുളക് -4 എണ്ണം
തൈര്- ഒരു കപ്പ്
ക്രീം – മൂന്ന് ടേബിൾ സ്പൂൺ
കുരുമുളക് പൊടി – ഒരു ടേബിൾ സ്പൂൺ
ഗരംമസാല -1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
ബട്ടർ – അൽപം

തയാറാക്കുന്ന വിധം
അഫ്ഗാനി ചിക്കൻ തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം കുതിർത്ത കശുവണ്ടി വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നല്ലതുപോലെ അരച്ചെടുക്കുക

ശേഷം ഒരു പാത്രത്തിൽ അൽപം ക്രീം, തൈര്, അരച്ചെടുത്ത മിശ്രിതം, പൊടികൾ, ഉപ്പ്, നാരങ്ങ നീര് എന്നിവ ചേർത്ത് ചിക്കനിലേക്ക് മിക്സ് ചെയ്യുക

നോൺസ്റ്റിക് പാനിൽ രണ്ട് ടീസ്പൂൺ എണ്ണ ഒഴിച്ച് അതിന് ശേഷം ഓരോ പീസ് ചിക്കൻ എടുത്ത് വറുത്തെടുക്കുക.

പിന്നീട് വറുത്ത ശേഷം ആ എണ്ണയിലേക്ക് അൽപം വെണ്ണ ചേർത്ത് അവശേഷിക്കുന്ന കൂട്ട് ഇതിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി ചേർക്കണം

ശേഷം വറുത്ത കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് 10 മിനിറ്റ് അടച്ച് വെച്ച് വേവിക്കണം