അമേരിക്കന്‍ ആണവ വിമാന വാഹിനിക്കപ്പലായ തിയഡോര്‍ റൂസ്​വെല്‍റ്റില്‍ 550 നാവികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 100 പേര്‍ക്ക് കുടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ആകെ ബാധിതര്‍ 550 ആയി ഉയര്‍ന്നത്.

4800 നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 92 ശതമാനം നാവികരെയും പരിശോധനക്ക് വിധേയമാക്കിയെന്നും 550 പേര്‍ക്ക് പോസിറ്റീവും 3673 പേര്‍ക്ക് നെഗറ്റീവും റിസള്‍ട്ട് ലഭിച്ചതായും നേവി അറിയിച്ചു. ലോകത്താകെയുള്ള യു.എസ് നാവികസേനാംഗങ്ങളില്‍ ആകെ 945 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.