ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്​തൃ സഹകരണ സംരംഭമായ യൂനിയന്‍ കോപ്പ്​ അല്‍ ബര്‍ഷയിലെ മൂന്ന് ഏരിയകളിലായുള്ള കൊമേഴ്‌സ്യല്‍ സെന്‍ട്രല്‍ പ്രോജക്​ട്​ 40 ശതമാനം പൂര്‍ത്തിയാക്കി. ഉപഭോക്താക്കളുടെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യത്തിന്​ പുറമെ 12 കൊമേഴ്‌സ്യല്‍, സര്‍വിസ് സ്​റ്റോറുകള്‍, 16 പോയിന്‍റ്​ ഓഫ് സെയില്‍ കൗണ്ടറുകള്‍ എന്നിവയും പുതിയ ശാഖയില്‍ ക്രമീകരിക്കുമെന്ന് യൂണിയന്‍ കോപ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി അറിയിച്ചു.