കോവിഡ് കാലത്തെ സര്‍ക്കാര്‍ അവകാശവാദങ്ങളില്‍ 90 ശതമാനവും തള്ള് മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. അവകാശവാദങ്ങളില്‍ വെറും പത്തു ശതമാനം മാത്രമാണ് കഴമ്ബെന്നും അടിമ ജീവിതങ്ങള്‍ക്കൊഴിച്ച് ബാക്കിയുള്ളവര്‍ക്കൊക്കെ ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് ബോധ്യമായി വരികയാണെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. ബാത് റൂം സൗകര്യത്തോടു കൂടിയ രണ്ടര ലക്ഷം ബെഡ്ഡുകളാണ് തിരിച്ചെത്തുന്നവര്‍ക്കായി തയ്യാറാക്കുന്നതെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ വെറും തള്ള് മാത്രമായിരുന്നുവെന്നും ബല്‍റാം വിമര്‍ശിക്കുന്നു.