തൃശ്ശൂര്‍: കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ മലയാളി നഴ്സുമാര്‍ കൊറോണ ബാധിതരാകുകയും, ചികിത്സയും ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലാവുകയും ചെയ്തിരിക്കുകയാണ്. മുംബൈയിലടക്കം സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ദയനീയാവസ്ഥയുടെ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ശമ്ബളം വെട്ടിക്കുറച്ച് നഴ്സുമാരോട് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ കൊറോണ കാലത്ത് ക്രൂരതയും കാണിക്കുന്നു. ഈ വിവേചനങ്ങളോടെല്ലാണ് ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നഴ്സിങ് സംഘടനയായ യുഎന്‍എ.
പല ആശുപത്രികളും സുരക്ഷിതമല്ലാത്ത രീതിയിലാണ് നഴ്സുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നതെന്ന് യുഎന്‍എ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രോഗികളാണെന്ന് മറിച്ചുവെച്ച് രോഗികള്‍ക്ക് മുന്നിലേക്ക് നഴ്സുമാരെ പറഞ്ഞയയ്ക്കുന്ന അധികൃതരുമുണ്ട്. ഇതിന്റെയൊക്കെ ഫലമായി 100നടുത്ത് മലയാളി നഴ്സുമാരാണ് സംസ്ഥാനത്തിന് പുറത്ത് രോഗബാധിതരായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മാലാഖമാരെന്ന വിളി അവസാനിപ്പിക്കൂവെന്ന് ആവശ്യപ്പെട്ടാണ് യുഎന്‍എ അഖിലേന്ത്യ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.
യുഎന്‍എ പ്രസിഡന്റിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
അവസാനിപ്പിക്കൂ ഈ മാലാഖ വിളി…
എം.പിമാരുടെ ശമ്ബളം 30% വെട്ടിക്കുറച്ചു.നഴ്സുമാരുടെ ശംബളം 50-80% വും. കൊറോണക്കാലവും സ്വകാര്യ മാനേജ്മെന്റ്കള്‍ തകര്‍ക്കുന്നുണ്ട്. 20000 രൂപയും അതില്‍ കുറവും വാങ്ങുന്നവരുടെതില്‍ നിന്ന് തന്നെ വേണം. PPE പോലും ഇല്ലാതെ ചാവേറുകളാകാന്‍ വിധിക്കപ്പെടുന്നു. പുകഴ്ത്തലുകളും മരണാനന്തര ബഹുമതികളുമല്ലാതെ എന്താണ് നഴ്സുമാര്‍ക്ക് അധികാരികള്‍ നല്‍കുന്നത്? ഇന്നും കോവിഡ് പോസ്റ്റീവായ നിരവധി പേര്.ഇന്നലെ കോവിഡ് ബാധിച്ച പ്രിയ സോദരി എലിസബത്തുമായി സംസാരിച്ചു. വേദനയിലും പറഞ്ഞത് ഭര്‍ത്താവിനെയും, വയറ്റില്‍ വളരുന്ന കുഞ്ഞിന്റെയും ഭാവിയെ കുറിച്ചുമാണ്. പലതും നേഴ്സുമാരില്‍ നിന്ന് മറച്ചുവെച്ച് (കോവിഡ് പോസ്റ്റീവായ രോഗികളെ കുറിച്ചുള്ള വിവരങ്ങള്‍) ജോലിയെടുപ്പിക്കുന്നത് ക്രൂരതയാണ്.മഹാരാഷ്ട്രയിലും, ഡല്‍ഹിയിലുമൊക്കെ നേഴ്സുമാരിലും, ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് പകരാന്‍ കാരണമായതും, വാഹകരായതും ഈ മനപ്പൂര്‍വമുളള അവഗണനയാണ്.
അധികാരികളെ നല്‍കൂ…
??Personel Protective Equipments…
??sPychological support…
??Enough Informations…
??Provide Support to their Families..
നിര്‍ത്തൂ ഈ മാലാഖ വിളി….
മനുഷ്യരായി കാണൂ….
സംരക്ഷിക്കാന്‍ ശ്രമിക്കൂ…