മട്ടാഞ്ചേരി മാഫിയ എന്നാൽ കഞ്ചാവ് ഉപയോഗിക്കുന്ന സിനിമാക്കാരാണെന്ന് സന്തോഷ് പണ്ഡിറ്റ്. മട്ടാഞ്ചേരി മാഫിയ എന്ന് ആദ്യം പ്രയോഗിച്ചത് താനല്ല എന്നും സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ളതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മട്ടാഞ്ചേരി മാഫിയയിൽ പെട്ട സംവിധായകരുടെ സിനിമകളിൽ നായരോ, നമ്പൂതിരിയോ മാത്രമായിരിക്കും വില്ലന്മാർ. മലയാള സിനിമയിലെ നിർമ്മാതാക്കൾ തന്നെ ഇതിൽ ചിലർക്കെതിരെ രംഗത്തു വന്നിട്ടുണ്ടെന്നും ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

മട്ടാഞ്ചേരി മാഫിയ എന്ന് ആദ്യം പറഞ്ഞത് സന്തോഷ് പണ്ഡിറ്റ് അല്ല. നേരത്തെ മുതൽ ഇത് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഞാൻ കണ്ടുപിടിച്ച ഒരു മാഫിയ അല്ല മട്ടാഞ്ചേരി മാഫിയ. പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ട് അതിന്റെ സംവിധായകയുടെ ഭർത്താവ് നടത്തിയ വെളിപ്പെടുത്തലിന് ശേഷമാണ് ഞാൻ രംഗത്ത് വന്നത്. ഈ മാഫിയയുടെ സിനിമകളിൽ വില്ലനായി എപ്പോഴും നായർ, നമ്പൂതിരി, മേനോൻ ജാതികളാണ്. അവരെ മോശക്കാരായും വില്ലന്മാരായും ചിത്രീകരിക്കുകയാണ് സിനിമകളിൽ. ഈ വിവാദങ്ങൾക്കൊന്നും തുടക്കമിട്ടത് ഞാനല്ല. മട്ടാഞ്ചേരിയിലെ ജനങ്ങൾ പാവങ്ങളാണ്. എന്നാൽ സിനിമകളിൽ കാണിച്ചതോ? മട്ടാഞ്ചേരി എന്നു പറഞ്ഞാൽ കുറെ ഗുണ്ടകൾ. ഇത് നിരന്തരമായപ്പോഴാണ് മട്ടാഞ്ചേരി മാഫിയ എന്ന പേരു വന്നത്. സിനിമാരംഗത്ത് തന്നെ ഉണ്ടായ ഒരു സംസാരമാണ് മട്ടാഞ്ചേരി മാഫിയ എന്നത്”.

“ഈ സിനിമകൾ ചെയ്ത ആൾക്കാരൊന്നും മട്ടാഞ്ചേരിയിൽ നിന്നുള്ളവരല്ല. നിരന്തരം ഗുണ്ടകളെ കാണിച്ചപ്പോൾ ഉണ്ടായ ഒരു പേര് മാത്രമാണ്. കഞ്ചാവ്, മദ്യം, എംഡിഎം എ പോലുള്ള ലഹരികൾ ഉപയോഗിക്കുന്ന സിനിമാക്കാരാണ് ഇവർ. ഇത് പറഞ്ഞത് ഞാനല്ല. മലയാള സിനിമയിലെ നിർമ്മാതാക്കളാണ് ഇത് പറഞ്ഞത്. പുതിയ കുറെ നടന്മാർ ലഹരി ഉപയോഗിക്കുന്നു. നിർമ്മാതാക്കൾ അവരുടെ പേരും പറഞ്ഞു. എന്നാൽ ഇന്നേവരെ ഞങ്ങൾ ഉപയോഗിക്കുന്നില്ല എന്ന് ആ നടന്മാർ ഒരിടത്തും തുറന്നു പറഞ്ഞിട്ടില്ല. മട്ടാഞ്ചേരി മാഫിയ എന്ന ഇവർക്ക് പേര് വരാൻ കാരണം തന്നെ കഞ്ചാവാണ്”.

ഇവരുടെ പല സിനിമകളുടെയും പേരുതന്നെ കഞ്ചാവാണ്. ഇവരുടെ സിനിമകളിൽ കൂടുതലും കാണിക്കുന്നത് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതാണ്. ഇവർ ഇത് നിരന്തരം കാണിച്ചതുകൊണ്ടാണ് മട്ടാഞ്ചേരി മാഫിയ എന്ന പേര് ഇവർക്ക് വന്നത്. 2014 മുതലാണ് മലയാള സിനിമയിൽ മട്ടാഞ്ചേരി മാഫിയ കടന്നു വരുന്നത്”-സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.