വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള സന്പൂര്‍ണ അടച്ചുപൂട്ടല്‍ മറ്റു രാജ്യങ്ങളിലേതുപോലെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ അത്രപെട്ടത്ത് നടപ്പാക്കാനാകില്ലെന്ന സൂചന നല്കി സര്‍വേ റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മേല്‍ അടച്ചുപൂട്ടല്ല ഏര്‍പ്പെടുത്തിയാല്‍ പട്ടിണി ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
സാന്പത്തിക പ്രതിസന്ധിയും രൂക്ഷമാകുമെന്നാണ് ഇത് മറ്റ് രാജ്യങ്ങളിലേതിനേക്കാള്‍ ഭീകരമായ അവസ്ഥയിലായിരിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടി. ആഫ്രിക്ക സെന്േറഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്ിന്വെന്ഷനും ലോകാരോഗ്യ സംഘടനയും ചേര്‍ന്നാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്.
കോവിഡ് വ്യാപനം ഇനിയും വര്‍ധിച്ചാല്‍ എന്തെല്ലാം നടപടികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നും അത് എന്തെല്ലാം പ്രത്യാഘതങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുമെന്നും വിലയിരുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു പഠനം. കോവിഡിനെയും സാമൂഹിക സാന്പത്തിക മേഖലകളെയും ഒരേ രീതിയില്‍ പരിഗണിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് സര്‍വേ, ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ചൊവ്വാഴ്ച, ഈജിപ്ത്, റുവാണ്ട, ദക്ഷിണആഫ്രിക്ക, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ നൈജീരിയയും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കി തുടങ്ങിയിരുന്നു.