ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം.
ബദ്ഗാമിൽ സിആർപിഎഫ് ജവാന്മാർക്കു നേരെയാണ് പാക് സൈന്യം വെടിവയ്പും ഗ്രനേഡ് ആക്രമണവും നടത്തിയത്.
സംഭവത്തിൽ രണ്ടു നാട്ടുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.