ശ്രീനഗർ: അതിർത്തിയിൽ വെടിനിർത്തൽകരാർ ലംഘിച്ച് പ്രകോപനമില്ലാതെ പാക്കിസ്ഥാന്റെ ആക്രമണം. ജമ്മുകാഷ്മീർ നിയന്ത്രണ രേഖയിൽ പാക് സൈന്യം ഷെൽ ആക്രമണം നടത്തി.
വെള്ളിയാഴ്ച ഉറി, കേരൻ സെക്ടറുകളിലാണ് ആക്രമണം ഉണ്ടായത്. ഉച്ചയോടെ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഷെൽ ആക്രമണവും നടന്നു.
ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാന്റെ ഭീകരക്യാമ്പുകളിൽ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു. ആക്രമണത്തിൽ ഇരുഭാഗത്തും ആളപായമുണ്ടായോ എന്ന് വ്യക്തമല്ല.