വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13,67,638 ആയി. 80,787 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,56,336 പേരാണ് രോഗത്തെ അതിജീവിച്ചത്. 10,30,515 രോഗികള്‍ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഒൗദ്യോഗിക കണക്ക്.
വിവിധ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്, ന്യൂയോര്‍ക്കില്‍ ആകെ മരണം 26,812 ആണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,45,406 . ന്യൂജേഴ്സിയില്‍ മരണം 9,264. രോഗം ബാധിച്ചവര്‍ 1,40,008 . മസാച്യൂസെറ്റ്സില്‍ മരണം 4,979. രോഗം ബാധിച്ചവര്‍ 77,793. ഇല്ലിനോയിയില്‍ മരണം 3,406. രോഗം സ്ഥിരീകരിച്ചവര്‍ 77,741.
കാലിഫോണിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 67,917, മരണം 2,717. പെന്‍സില്‍വാനിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60,056 ആയി ഉയര്‍ന്നു. 3,823 പേരാണ് ഇവിടെ മരിച്ചത്. മിഷിഗണില്‍ മരണം 4,551. രോഗം ബാധിച്ചവര്‍ 47,138 . ഫ്ളോറിഡയില്‍ ആകെ രോഗബാധിതര്‍ 40,596. മരണം 1,721 . ടെക്സസില്‍ രോഗബാധിതര്‍ 39,890. മരണം 1,133. കണക്ടിക്കട്ടില്‍ രോഗം ബാധിച്ചവര്‍ 33,554. മരണം 2,967.