വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 15,27,664 ആയി. 90,978 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,46,389 പേരാണ് രോഗത്തെ അതിജീവിച്ചത്. 2,70,099 രോഗികള്‍ ഇപ്പോഴും ചികിത്സ തുടരുന്നുവെന്നാണ് ഒൗദ്യോഗിക കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 865 മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ സമയത്തിനിടെ രോഗം ബാധിച്ചത് 1,748 പേര്‍ക്ക്. ന്യൂയോര്‍ക്ക് -191 , മസാച്യുസെറ്റ്സ്-92, മിഷിഗണ്‍- 133, ന്യൂജേഴ്സി- 106, കാലിഫോര്‍ണിയ – 81, ഇല്ലിനോയിസ്- 48 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം. വിവിധ സംസ്ഥാനങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെയും രോഗബാധ ഉള്ളവരുടെയും എണ്ണം ഇനി പറയും വിധമാണ്, ന്യൂയോര്‍ക്കില്‍ ആകെ മരണം 28,325 ആണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,59,847. ന്യൂജേഴ്സിയില്‍ മരണം 10,366. രോഗം ബാധിച്ചവര്‍ 1,48,197. മസാച്യൂസെറ്റ്സില്‍ മരണം 5,797. രോഗം ബാധിച്ചവര്‍ 86,010. ഇല്ലിനോയിയില്‍ മരണം 4,177. രോഗം സ്ഥിരീകരിച്ചവര്‍ 94,191.
കാലിഫോണിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 80,265. മരണം 3,289. പെന്‍സില്‍വാനിയയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 65,816 ആയി ഉയര്‍ന്നു. 4,503 പേരാണ് ഇവിടെ മരിച്ചത്. മിഷിഗണില്‍ മരണം 4,891. രോഗം ബാധിച്ചവര്‍ 51,142. ഫ്ളോറിഡയില്‍ ആകെ രോഗബാധിതര്‍ 45,588. മരണം 1,973. ടെക്സസില്‍ രോഗബാധിതര്‍ 48,677. മരണം 1,360. കണക്ടിക്കട്ടില്‍ രോഗം ബാധിച്ചവര്‍ 37,419. മരണം 3,408.
ജോര്‍ജിയയില്‍ രോഗം സ്ഥിരീകരിച്ചവര്‍ 37,701. മരണം 1,609. മെരിലാന്‍ഡില്‍ രോഗംബാധിച്ചവര്‍ 38,804. മരണം 1,992. ലൂയിസിയാനയില്‍ ഇതുവരെ 34,432 പേര്‍ക്ക് രോഗം കണ്ടെത്തി. 2,491 പേര് മരിച്ചു.