വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 17,93,530 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരിച്ചവരുടെ എണ്ണം 1,04,542 ആയി. 5,19,569 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോര്‍ക്ക്-377,714, ന്യൂജഴ്സി-160,391, ഇല്ലിനോയിസ്-117,455, കാലിഫോര്‍ണിയ-106,744, മസാച്യുസെറ്റ്സ്- 95,512, പെന്‍സില്‍വേനിയ-75,078, ടെക്സസ്-62,126, മിഷിഗണ്‍-56,621, ഫ്ളോറിഡ-54,497, മെരിലാന്‍ഡ്-50,988, ജോര്‍ജിയ-45,863, വിര്‍ജീനിയ- 42,533, കണക്ടികട്-41,762, ലൂസിയാന-38,809, ഒഹിയോ-34,625.
മേല്പറഞ്ഞ സ്ഥലങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ ന്യൂയോര്‍ക്ക്-29,751, ന്യൂജഴ്സി-11,536, ഇല്ലിനോയിസ്-5,270, കാലിഫോര്‍ണിയ-4,137, മസാച്യുസെറ്റ്സ്-6,718, പെന്‍സില്‍വേനിയ-5,493, ടെക്സസ്-1,654, മിഷിഗണ്‍-5,406, ഫ്ളോറിഡ-2,413, മെരിലാന്‍ഡ്-2,466, ജോര്‍ജിയ- 1,984, കണക്ടികട്-3,868, വിര്‍ജീനിയ-1,358, ലൂസിയാന-2,766, ഒഹിയോ-2,137.