വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് മ​ഹാ​മാ​രി​കാ​ല​ത്തെ ലോ​ക്ഡൗ​ണി​നു പി​ന്നാ​ലെ ജ​ന​ന നി​ര​ക്കി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യു​ണ്ടാ​കു​മെ​ന്ന യു​എ​ന്‍ റി​പ്പോ​ര്‍​ട്ടി​നി​ട​യി​ലും അ​മേ​രി​ക്ക​യി​ല്‍ ജ​ന​ന നി​ര​ക്ക് കു​റ​യു​ന്നു. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ജ​ന​ന നി​ര​ക്കി​ല്‍ ഇ​ടി​വ് തു​ട​രു​ന്പോ​ള്‍, ന​വ​ജാ​ത​രു​ടെ എ​ണ്ണം 35 വ​ര്‍​ഷ​ത്തി​നി​ടെ​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ്.

സെ​ന്‍റേഴ്സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്രി​വെ​ന്‍​ഷ​നാ​ണ് ജ​ന​ന നി​ര​ക്ക് സം​ബ​ന്ധി​ച്ച പു​തി​യ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ല്‍​കി​യ 99 ശ​ത​മാ​ന​ത്തി​ല​ധി​കം ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ശ​ക​ല​നം ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.