അമ്മാന്‍: പൃ​ഥ്വിരാജിനെ നായകനാക്കി ​​െബ്ലസി സംവിധാനം ചെയ്യുന്ന ‘ആട്​ ജീവിത’ത്തി​​െന്‍റ ജോര്‍ദാനിലെ ചിത്രീകരണം അവസാനിച്ചു. പൃഥ്വിരാജ്​ തന്നൊയണ്​ ഷെഡ്യൂള്‍ പാക്ക്​അപ്പായ വിവരം അറിയിച്ചത്​. കോവിഡ്​ കാരണം ഏറെ ബുദ്ധിമുട്ടിയാണ്​ ജോര്‍ദാനില്‍ ഷൂട്ടിങ്​ നടന്നിരുന്നത്​. ഇവിടെ കര്‍ഫ്യു പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്​ സിനിമയുടെ ചിത്രീകരണം നിലച്ചിരുന്നു. ഇവിടെ കുടുങ്ങിയ നടന്‍മാരും അണിയറപ്രവര്‍ത്തകരും നാട്ടിലേക്ക്​ തിരിച്ചെത്തിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സഹായം അഭ്യര്‍ഥി​ച്ചിരു​ന്നുവെങ്കിലും അതിന്​ സാധ്യമായിരുന്നില്ല.

എന്നാല്‍, രാജ്യത്തെ കോവിഡ്​ വ്യാപനത്തില്‍ കുറവ്​ രേഖപ്പെടുത്തിയതോടെ സംഘത്തിന്​ വാദി റമ്മില്‍ തന്നെ ഷൂട്ടിങ്​ തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു​. തലസ്​ഥാനമായ അമ്മാനില്‍ നിന്നും ഏകദേശം 300 കിലോമീറ്റര്‍ അകലെയുള്ള ടൂറിസ്​റ്റ്​ കേന്ദ്രമാണ്​ വാദി റം. ഇവിടെനിന്ന്​ അല്‍പം അകലെയുള്ള മരുഭൂമിയിലായിരുന്നു ചിത്രീകരണം. നടന്‍ പൃഥിരാജ് ഉള്‍പ്പെടെ 58 പേരാണ് ടീമിലുള്ളത്. ഇതില്‍ ഒമാനി നടനായ ഡോ. താലിബ് അല്‍ ബലൂഷിയും യു.എ.ഇ യില്‍ താമസിക്കുന്ന അറബ് നടന്‍ റികാബിയും ഉള്‍പ്പെടും.

ബെന്യാമിന്‍െറ ഇതേ പേരിലുള്ള നോവലാണ്​ സിനിമയാക്കുന്നത്​. ചിത്രത്തി​​െന്‍റ ആദ്യ രണ്ട്​ ഷെഡ്യൂളുകള്‍ കേരളത്തിലും ജോര്‍ദനിലുമായി പൂര്‍ത്തിയായതാണ്​. കേന്ദ്രകഥാപാത്രമായ നജീബായി മാറാന്‍ ​30 കിലോ ഭാരം കുറച്ച്‌​ മികച്ച മുന്നൊരുക്കമാണ്​​ പൃഥ്വിരാജ് നടത്തിയത്​​. രണ്ട്​ ദശാബ്​ദങ്ങള്‍ക്ക്​ ശേഷം എ.ആര്‍. റഹ്​മാന്‍ മലയാളത്തില്‍ സംഗീത സംവിധായകനായെത്തുന്നു​െവന്ന പ്ര​േത്യകതയും ചിത്രത്തിനുണ്ട്​. അമല പോള്‍ ആദ്യമായി പൃഥ്വിരാജിന്‍െറ നായികയാകുന്ന ചിത്രം കൂടിയാണിത്​.