ആന്ധ്രയില്‍ 5,795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,29,307 ആയി.സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട ആരോഗ്യ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് നിലവില്‍ 50,776 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,046 പേര് രോഗമുക്തരായി. സംസ്ഥാനത്തെ ആകെ രോഗമുക്തരുടെ എണ്ണം 6,72,479 ആയിട്ടുണ്ട്.സംസ്ഥാനത്ത് ഇതുവരെ 6,052 പേരാണ് രോഗം വന്ന് മരിച്ചിട്ടുളളത്.