തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ മദ്യവില്‍പ്പന ശാലകള്‍ അടുത്താഴ്ച തുറന്നേക്കും. മദ്യത്തിനുളള വെര്‍ച്വല്‍ ക്യൂവിനായി ആപ്പ് തയ്യാറാക്കാനുളള ചുമതല എറണാകുളത്തുളള ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്ബനിക്ക് നല്‍കി. ഇവര്‍ ചൊവ്വാഴ്ച ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കും.

മൂന്നാംഘട്ട ലോക് ഡൗണ്‍ നാളെ അവാസനിക്കാനിരിക്കെ സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകള്‍ തുറക്കാനുളള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കും. മദ്യ നികുതി വര്‍ദ്ധിപ്പിക്കാനുളള ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ക്ക് മുന്നിലാണ്. ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നതോടെ നികുതി വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. വെര്‍ച്വല്‍ ക്യൂവിനുളള ഓണ്‍ ലൈന്‍ ആപ്ലിക്കേഷന്‍ തായ്യാറായി കഴിഞ്ഞു. എറണാകുളത്ത ഫെയര്‍ കോഡ് എന്ന സ്റ്റാര്‍ട്ട് ആപ്പ് സ്ഥാപനത്തിനാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കാനുളള ചുമതല. ആപ്ലിക്കേഷന്റെ ട്രയല്‍ റണ്‍ ചെവ്വാഴ്ച നടക്കും.

ബിവറേജസ് കോര്‍പറേഷന്റെ 365 ഔട്ട്ലെറ്റുകളും കണ്‍സ്യൂമര്‍ഫെഡിന്റെ 55 ഔട്ട്ലെറ്റുകളും 605 ബാറുകളും 339 ബിയര്‍ & വൈന്‍ ഷോപ്പുകളുമാണ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തേണ്ടത്. ആപ്പിന്റെ ട്രയല്‍ റണ്‍ വിജയകരമായാല്‍ അത് പ്ലേ സ്റ്റോറിലേക്കും ആപ്പ് സ്റ്റോറിലേക്കും നല്‍കണം. ഇതിനായി രണ്ട് ദിവസമെങ്കിലും വേണ്ടി വരും. ഇതിന് ശേഷം മാത്രമേ മദ്യം വാങ്ങുന്നതിനായുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ.

അതായത് അടുത്ത ആഴ്ച്ച അവസാനത്തോടെ മാത്രമേ ഓണ്‍ലൈന്‍ മദ്യവില്‍പ്പന ആരംഭിക്കൂ എന്ന് സാരം. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് എസ് എം എസ്സിലൂടെയും മദ്യം ബുക്ക് ചെയ്യാനുളള അവസരം ഉണ്ടാകും. അതിനുളള സജ്ജീകരണങ്ങളും പൂര്‍ത്തിയായി വരുന്നു.