തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്തുവരുന്നത് വരെ ഹോം ക്വാറ​ൈന്‍റനില്‍ തുടരുമെന്ന്​ നടന്‍ സുരാജ്​ വെഞ്ഞാറമൂട്​ ഫേസ്​ബുക്കില്‍ കുറിച്ചു. വെഞ്ഞാറമൂട് സി.ഐ കസ്​റ്റഡിയിലെടുത്ത അബ്​കാരി കേസിലെ റിമാന്‍ഡ്​ പ്രതിക്ക്​ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഈ സി.ഐക്കൊപ്പം എം.എല്‍.എയും സുരാജും വേദി പങ്കിടുകയും ചെയ്​തിരുന്നു. ഇതേതുടര്‍ന്നാണ്​ ഇരുവര്‍ക്കും ക്വാറന്‍റീനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയത്​. ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചിരുന്നുവെങ്കിലും സുരക്ഷാര്‍ത്ഥം ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞത്​ ഉത്തരവാദിത്വത്തോടെ അനുസരിക്കുകയാണെന്ന്​ സുരാജ്​ പറഞ്ഞു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​െന്‍റ പൂര്‍ണരൂപം:

കേരള സര്‍ക്കാറി​​െന്‍റ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുള്ള എ​​െന്‍റ പുരയിടം കൃഷി ചെയ്യാന്‍ ഞാന്‍ വെഞ്ഞാറമൂട് സര്‍വിസ് സഹകരണ ബാങ്കിന്​ വിട്ടുനല്‍കുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23ന് വാമനപുരം എം.എല്‍.എ ശ്രീ. ഡി.കെ. മുരളി നിര്‍വഹിക്കുകയും ഞാന്‍ ആ ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ആ ചടങ്ങില്‍ വെഞ്ഞാറമൂട് പൊലീസ് ഇന്‍സ്പെക്ടറും പങ്കെടുത്തിരുന്നു. എന്നാല്‍ അദ്ദേഹം തലേദിവസം അറസ്​റ്റ്​ ചെയ്യുകയും സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്.

അതിനാല്‍ പൊലീസ് ഇന്‍സ്പെക്ടറും മറ്റു പൊലീസുകാരും ഇപ്പോള്‍ ഹോം ക്വാറ​ൈന്‍റനില്‍ ആണ്. ആ ഉദ്ഘാടനച്ചടങ്ങില്‍ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു. മാസ്കും ധരിച്ചിരുന്നു. എങ്കിലും സുരക്ഷാര്‍ത്ഥം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

​പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാല്‍ ഞാന്‍ ഹോം ക്വാറന്‍റയിനില്‍ തുടരുന്നതാണ്. കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന്​ മാതൃക ആയത് മാനസികമായ അടുപ്പം സൂക്ഷിച്ചുകൊണ്ട് തന്നെ പുലര്‍ത്തിയ സാമൂഹിക അകലം കൊണ്ട് ആണ്. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. എത്രയും പെട്ടെന്ന് നേരില്‍ കാണാമെന്ന വിശ്വാസത്തോടെ,

നിങ്ങളുടെ..
സുരാജ് വെഞ്ഞാറമൂട്