പാലക്കാട്: കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിന്റെയും ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ സന്നദ്ധപ്രര്‍ത്തകര്‍ക്കും ഔഷധി ആയുര്‍വേദ ഹാന്‍ഡ് സാനിറ്റൈസറും പ്രതിരോധ മരുന്നുകളും വിതരണം ചെയ്യുന്ന ‘പരിരക്ഷ” പദ്ധതിക്ക് തുടക്കം കുറിച്ചു. കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രകാശന്‍, കുഴല്‍മന്ദം എസ് ഐ. അനൂപിന് രോഗപ്രതിരോധ മരുന്നുകളും സാനിറ്റൈസറും കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവത്തകര്‍ക്കും ‘പരിരക്ഷ”പദ്ധതിയുടെ ഭാഗമായി മരുന്നുകളും സാനിറ്റൈസറുകളും ലഭിക്കുമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയന്തി വിജയന്‍ അറിയിച്ചു.