പാലക്കാട്; ജില്ലയില്‍ ഇന്ന് ഒരു മലപ്പുറം സ്വദേശി ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കുവൈത്ത്, ചെന്നൈ, ഗുജറാത്ത്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, മാലിദ്വീപ്, കര്‍ണാടക, കോയമ്ബത്തൂര്‍എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വര്‍ക്കും പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
മെയ് 23 ന് രോഗം സ്ഥിരീകരിച്ച കാഞ്ചിപുരത്ത് നിന്നെത്തിയ ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ അമ്മയ്ക്ക്(64) സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ മെയ് 22 ന് രോഗബാധ സ്ഥിരീകരിച്ച ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്‍്റെ കോവിഡ് ബാധിതനായ അച്ഛന്‍്റെ അച്ഛനും (ചാലിശ്ശേരി സ്വദേശി 55) സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞദിവസം മുതലമട സ്വദേശി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ നിലവില്‍ പാലക്കാട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂര്‍ സ്വദേശികളും ഉള്‍പ്പെടെ 82 പേരായി.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാലക്കാട് ആലത്തൂര്‍ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ കുറച്ചുപേരെ ചികിത്സയ്ക്കായി മാങ്ങോട് ഉള്ള കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റുമെന്ന് ആണ് നിലവില്‍ ലഭിച്ചിട്ടുള്ള വിവരം.
ജില്ലയില്‍ നിലവില്‍ 8362 പേര്‍ വീടുകളിലും 8 പേര്‍ ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8448 പേര്‍ നിരീക്ഷണത്തിലുണ്ട്.ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിഎംഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.