മാ​ഡ്രി​ഡ്: കൊറോണ വൈറസ് ദുരന്തത്തില്‍ നിന്നും സ്പെ​യി​ന്‍ തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് ഇപ്പോള്‍. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​വും രാ​ജ്യ​ത്ത് പു​തി​യ കോ​വി​ഡ് കേ​സു​ക​ള്‍ ഇതുവരെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. സ്പെ​യി​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ശു​ഭ​സൂ​ച​ക​മാ​യ വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​ത്താ​ണ് സ്പെ​യി​ന്‍. 2,89787 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. 27,136 പേ​ര്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. അ​തേ​സ​മ​യം രോ​ഗം ബാ​ധി​ച്ച 617 പേ​ര്‍ ഇ​പ്പോ​ഴും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലും കഴിയുന്നുണ്ട്.