ന്യൂഡല്‍ഹി: കൊവിഡ് ഏറ്റവും കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഘടകങ്ങള്‍ ഏതൊക്കെ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. പ്രായമായവര്‍ക്കും പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് അപകട സാധ്യത കൂടുതല്‍.
ശ്വസന സംവിധാനത്തെ ബാധിക്കുന്നതായതിനാല്‍ ആസ്മ രോഗികള്‍ക്ക് കൊവിഡ് ബാധ ഗുരുതമാകും എന്നാണ് കരുതിയിരുന്നതെങ്കിലും കൊവിഡ് ബാധിച്ച് ആസ്മ രോഗികള്‍ മരിക്കാന്‍ സാദ്ധ്യത കുറവാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ബോസ്റ്റണ്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിലെ ഗവേഷകര്‍ കൊവിഡ് ബാധിച്ച 562 ആസ്ത്മ രോഗികളെയും ആസ്ത്മയില്ലാത്ത 2,686 വച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറഞ്ഞ ഒരാള്‍ക്ക് സാര്‍സ് കോവ് 2 ബാധിക്കില്ലെന്ന് യുഎസിലെ റട്‌ജേഴ്‌സ് സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു.പ്രായക്കൂടുതലും ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, സി.ഒ.പി.ഡി, പ്രമേഹം തുടങ്ങിയവയും കൊവിഡ് 19 നുള്ള സാദ്ധ്യത കൂട്ടുന്ന ഘടകങ്ങളാണ്. എന്നാല്‍ ആസ്മ കൊവിഡ് സാദ്ധ്യത കൂട്ടുന്ന ഘടകം ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ആസ്മയ്‌ക്കെതിരെ ഉപയോഗിക്കുന്ന കോര്‍ട്ടികോ സ്റ്റീറോയ്ഡ്‌സ് ഇന്‍ഹേലറുകള്‍ വൈറസുകള്‍ ഉണ്ടാക്കുന്ന അണുബാധയെ കുറയ്ക്കുന്നു.
രോഗലക്ഷണം കണ്ടുതുടങ്ങിയ ഒരാഴ്ചയ്ക്കുള്ളില്‍ ലഭിച്ച സാമ്പിളുകളില്‍ നിന്നും പകര്‍ച്ചവ്യാധിയും പകര്‍ച്ചവ്യാധിയുമില്ലാത്ത വൈറസിനെ കണ്ടെത്താന്‍ സാധിക്കുന്ന ഒരു പുതിയ പരിശോധന കണ്ടെത്തി. ബെക്ടണ്‍ ഡിക്കന്‍സണും കോയുടെ ബിഡി വെരിറ്റര്‍ സിസ്റ്റം കൊവിഡിനെ വളരെ വേഗം കണ്ടെത്തുന്നു. ആര്‍.ടി.പി.സി.ആര്‍ പരിശോധനയെക്കാള്‍ ഫലപ്രദമാണ് പുതിയ പരിശോധന. പുതിയ ‘ആന്റിജന്‍ അടിസ്ഥാനമാക്കിയുള്ള’ പരിശോധനകള്‍ ആര്‍.എന്‍.എയ്ക്ക് പകരം വൈറല്‍ പ്രോട്ടീനുകളെ തിരയുന്നു.
ആര്‍.ടി.പി.സി.ആറില്‍, രോഗികള്‍ക്ക് രോഗം ഭേദമായാലും ചെറിയ അളവില്‍ വൈറല്‍ ആര്‍.എന്‍.എ കണ്ടെത്താന്‍ കഴിയുന്നതിനാല്‍ ടെസ്റ്റ് പോസീറ്റീവ് കാണിക്കും. ആന്റിജനെ അടിസ്ഥാനമാക്കിയുള്ള പരിശോധന നിലവിലുള്ള ആര്‍.എന്‍.എ അടിസ്ഥാനമാക്കിയുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയേക്കാള്‍ കൂടുതല്‍ ഫലപ്രദമായി പകര്‍ച്ചവ്യാധികളെ തിരിച്ചറിയാന്‍ ഉപയോഗിക്കാം.