ആന്റിബോഡി മരുന്നുകള്‍ ലഭ്യമാകുന്നതോടെ കോവിഡ് മരണനിരക്ക് ഗണ്യമായി കുറയുമെന്ന് ബില്‍ ഗേറ്റ്സ്. മരുന്നിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ വ്യാപകമായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മോണോക്ലോണല്‍ ആന്റിബോഡികള്‍ എന്നറിയപ്പെടുന്ന മരുന്നുകളുടെ വിഭാഗത്തില്‍പ്പെടുന്ന കോവിഡ് ആദ്യഘട്ട രോഗികളില്‍ വളരെയധികം ഫലമുണ്ടാക്കുമെന്നും ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി അറുപത് ലക്ഷം കടന്നു. ഇതുവരെ 3,6026,883 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. 10,53,932 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 2,7130,059 ആയി ഉയര്‍ന്നു.