ആലുവ: മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മുട്ടം തൈക്കാവ് സ്വദേശി പുതുവായില്‍ വീട്ടില്‍ കുഞ്ഞുമോന്, തൃക്കാക്കര തോപ്പില്‍ സ്വദേശി മറ്റത്തില്‍ പറമ്ബില്‍ എം.ബി. മജീഷ് , മകള്‍ അര്‍ച്ചന (8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കാര്‍ നിയന്ത്രണംവിട്ട് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.