വാഷിംഗ്ടണ്‍ ഡിസി: ആശുപത്രി ഉപകരണങ്ങളും മരുന്നുകളും എത്തിക്കാന്‍ ഡ്രോണുകളുടെ സഹായം തേടി അമേരിക്ക. മരുന്നുകള്‍, പിപിഇ കിറ്റുകള്‍, മറ്റ് അത്യാവശ്യ ഉപകരണങ്ങള്‍ എന്നിവയെല്ലാം എത്തിക്കുന്നതിനാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്.
അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. സിപ്ലൈന്‍ എന്ന കന്പനിയാണ് ഫെഡറല്‍ ഏവിയേഷന്‍ വകുപ്പിന്റെ അനുമതിയോടെ ആരോഗ്യ രംഗത്തെ അവശ്യ സാധനങ്ങളുടെ വിതരണത്തിന് ഡ്രോണുകള്‍ ഉപയോഗിച്ചത്്.
രണ്ടു റൂട്ടുകളിലേക്കാണ് ഡ്രോണുകള്‍ സര്‍വീസ് നടത്തുന്നത്. ഇതാദ്യമായാണ് നിശ്ചിത ദൂരപരിധിക്കപ്പുറത്തക്ക് ഡ്രോണുകള്‍ സര്‍വീസ് നടതത്തുന്നതിന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് അനുമതി നല്‍കുന്നത്.