തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ വാഹനം ഇല്ലാതെ ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സംസ്ഥാനത്തേക്ക്‌ മടങ്ങാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി വാഹനസൗകര്യമൊരുക്കാന്‍ കേരള ടൂറിസം ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കി. നൂറ്റമ്ബതില്‍പരം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ രജിസ്ട്രേഷന്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്‌ അറിയിച്ചു.

www.keralatourism.org ല്‍ അന്വേഷണം നടത്തി രജിസ്റ്റര്‍ ചെയ്യാം. ആവശ്യാനുസരണമുള്ള വാഹനവും തിരഞ്ഞെടുക്കാം. അവര്‍ ലഭ്യമാക്കുന്ന ആവശ്യവും ബന്ധപ്പെടേണ്ട നമ്ബറും അടക്കമുള്ള വിവരം ടൂര്‍ ഓപ്പറേറ്റര്‍ക്ക്‌ ടൂറിസംവകുപ്പ് ഇ- മെയില്‍ വഴി കൈമാറും.യാത്രക്കാര്‍ക്ക്‌ ഓപ്പറേറ്ററെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബറും ലഭ്യമാക്കും. പരസ്പരം ബന്ധപ്പെട്ട് അവര്‍ക്ക് യാത്ര സംബന്ധിച്ച വിവരവും യാത്രാക്കൂലിയും നിശ്ചയിക്കാം.

ഈ വാഹന നമ്ബര്‍ ഉപയോഗിച്ച്‌ പ്രവാസി യാത്രക്കാര്‍ക്ക് യാത്രാപാസിന് അപേക്ഷിക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഓപ്പറേറ്റര്‍മാര്‍ https://www.keralatourism.org/to-data-collections/tour-operator/ ല്‍ രജിസ്റ്റര്‍ ചെയ്യണം