ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് കറാച്ചിക്ക് മുകളിലൂടെ പറന്നുവെന്ന് നിരവധി ട്വീറ്റുകള്‍ വന്നതോടെ പാകിസ്ഥാനികള്‍ ഭയന്നോടി. ഇന്നലെ രാത്രി നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ കറാച്ചിക്കും സിന്ധിന്റെ മറ്റ് ഭാഗങ്ങള്‍ക്കും മുകളിലൂടെ പറന്നുവെന്നാണ് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ട്വീറ്റ് ചെയ്‍തത്.

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ പരന്നതിനെത്തുടര്‍ന്ന് നഗരത്തെ ‘ബ്ലാക്ക്‌ഔട്ടി’ന് വിധേയമാക്കിയതായി കറാച്ചിയിലെ പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം ഇന്ത്യന്‍ വ്യോമസേന ഇക്കാര്യങ്ങള്‍ നിഷേധിച്ചു. ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പാകിസ്ഥാനികളെ പരിഹസിക്കാനുള്ള സുവര്‍ണ്ണാവസരം നന്നായി മുതലെടുത്തതായിട്ടാണ് പറയുന്നത്. എന്നിരുന്നാലും ബാലകോട്ട് ആക്രമണം പോലെ എന്തെങ്കിലും ഇന്ത്യ നടത്തുമോ എന്ന്‌ പാകിസ്ഥാന്‍ ഭയപ്പെട്ടു തുടങ്ങി എന്ന സൂചനകളാണ് ഇതിലൂടെ പുറത്തു വരുന്നത്.