ന്യൂഡല്‍ഹി: രാജ്യാന്തരവേദികളില്‍ ഇന്ത്യക്കെതിരേ പാകിസ്താനെ പിന്തുണയ്ക്കുന്ന െചെനയ്ക്ക് അതേ നാണയത്തില്‍ അമേരിക്കയുടെയും ജര്‍മനിയുടെയും തിരിച്ചടി. കഴിഞ്ഞദിവസം കറാച്ചി ഓഹരിവിപണി ആസ്ഥാനത്തിനു നേരേയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയെ പഴിക്കാനുള്ള െചെന-പാക് നീക്കമാണു പൊളിഞ്ഞത്. ചൊവ്വാഴ്ചയാണു െചെന പ്രമേയം കൊണ്ടുവന്നത്. ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയശേഷം അംഗീകരിക്കപ്പെട്ടത് 24 മണിക്കൂറിനുശേഷം.
ഐക്യരാഷ്ട്ര സംഘടനാ രക്ഷാ കൗണ്‍സിലില്‍ കറാച്ചി ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തിലൂടെ ഇന്ത്യയ്ക്കെതിരായ നീക്കമാണു െചെനയും പാകിസ്താനും ലക്ഷ്യമിട്ടത്. കറാച്ചി ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നു പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ആരോപിച്ചിരുന്നു. ഇതേ ആരോപണം യു.എന്നിലെത്തിക്കുയായിരുന്നു െചെനയും പാകിസ്താനും ലക്ഷ്യമിട്ടത്. കറാച്ചി ആക്രമണത്തില്‍ അനുശോചനം പ്രകടിപ്പിച്ചും പാകിസ്താനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും െചെന തയാറാക്കിയ പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: ”നിന്ദ്യമായ ഈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചകരെയും സംഘാടകരെയും സാമ്ബത്തികസഹായം നല്കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത യു.എന്‍. രക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ അടിവരയിടുന്നു.
ഇതുസംബന്ധിച്ച് രാജ്യാന്തരനിയമങ്ങളോടുള്ള പ്രതിബന്ധതയുടെയും രക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ പാക് സര്‍ക്കാരുമായി സഹകരിക്കാന്‍ എല്ലാ അംഗരാജ്യങ്ങളോടും അഭ്യര്‍ഥിക്കുന്നു”. തുടര്‍ന്ന്, രക്ഷാ കൗണ്‍സില്‍ നടപടിപ്രകാരം, പ്രമേയം ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30(യു.എസ്. സമയം ചൊവ്വാഴ്ച െവെകിട്ട് നാല്) വരെ ”നിശബ്ദപരിഗണന”യ്ക്കു വിട്ടു. ആ സമയത്തിനുള്ളില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കില്‍ പ്രമേയം പാസായതായി കണക്കാക്കും. എന്നാല്‍, െവെകിട്ട് കൃത്യം നാലിനു ജര്‍മനി തടസവാദമുന്നയിച്ചു. ആക്രമണത്തില്‍ ഇന്ത്യയെ പഴിച്ചുകൊണ്ടുള്ള പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നു ജര്‍മനി വ്യക്തമാക്കി. നാലുമണി പിന്നിട്ടെന്നു പറഞ്ഞ് െചെനീസ് പ്രതിനിധി എതിര്‍ത്തെങ്കിലും സമയം നീട്ടി നല്കി.
പ്രമേയം ഇന്ത്യന്‍ സമയം ബുധനാഴ്ച െവെകിട്ട് 7.30 വരെ ജര്‍മനി നീട്ടിയെടുത്തു. എന്നാല്‍, അപ്പോഴാകട്ടെ അവസാനനിമിഷം എതിര്‍പ്പുമായി അമേരിക്കയെത്തി. ഇന്ത്യന്‍ സമയം രാത്രി 10.30 വരെയാണ് പ്രമേയം െവെകിപ്പിച്ചത്. അവസാനം, 24 മണിക്കൂറിനുശേഷം കറാച്ചി ഓഹരി വിപണി ആക്രമത്തെ യു.എന്‍. പ്രമേയത്തിലൂടെ അപലപിച്ചു. ”കറാച്ചിയില്‍ ജൂണ്‍ 29 നുണ്ടായ ആക്രമണത്തെ അപലപിക്കുന്നു. നിന്ദ്യമായ ആക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു”- അവസാന പ്രമേയത്തിലുള്ളത് ഇത്രമാത്രം. എട്ട് പേരാണ് ആക്രമണത്തില്‍ കൊലപ്പെട്ടതെന്നാണു പാക് നിലപാട്. എന്നാല്‍, നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്ന പരാമര്‍ശമാണു പ്രമേയത്തിലുള്ളത്. പാകിസ്താന്റെ കണക്കുകള്‍ പോലും തള്ളിയത് അവരോടുള്ള അവിശ്വാസമായാണു നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.
എന്നാല്‍, ഇന്ത്യക്കെതിരായി പരോക്ഷ പരാമര്‍ശമെങ്കിലും കൊണ്ടുവരാണുള്ള െചെന – പാക് നീക്കമാണു പരാജയപ്പെട്ടത്. ഇന്ത്യയ്ക്കെതിരായ പരോക്ഷ പരാമര്‍ശം പോലും പ്രമേയത്തിലിടംപിടിച്ചില്ല. െചെന – പാക് അച്ചുതണ്ടിനെതിരേ ലോകവ്യാപകമായുള്ള എതിര്‍പ്പാണു യു.എന്‍. രക്ഷാ കൗണ്‍സിലില്‍ പ്രതിഫലിച്ചതെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യക്കെതിരായ പരാമര്‍ശത്തിനിടെ അല്‍ ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് വിമര്‍ശിച്ചതും യു.എസിന് അനിഷ്ടമായി.
പാകിസ്താനിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരില്‍ ഇന്ത്യയെ പഴിക്കരുതെന്നായിരുന്നു ആരോപണത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. കറാച്ചി ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിരുന്നു. മജീദ് ബ്രിഗേഡ് എന്ന സംഘടനയുമായി ബന്ധമുള്ള തീവ്രവാദികളാണിവര്‍. ബലൂചിസ്ഥാനു സ്വയംഭരണം ആവശ്യപ്പെട്ടാണു ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി രൂപീകരിച്ചത്. അഫ്ഗാനിസ്ഥാന് കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം. 2004 മുതല്‍ സ്വതന്ത്ര രാജ്യം ലക്ഷ്യമിട്ടാണ് ഇവരുടെ ആക്രമണങ്ങള്‍.