ന്യൂ ജേഴ്സി : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളയുടെ ( IOC USA – Kerala ) ന്യൂ ജേഴ്സി ചാപ്റ്റർ രൂപികരിച്ചു. മേയ് 20നു വിളിച്ചു ചേർത്ത വീഡിയോ കോൺഫ്രൻസിലൂടെ ചാപ്റ്ററിന്റെ രൂപീകരണവും താൽക്കാലിക വർക്കിംഗ് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. വർക്കിംഗ് പ്രസിഡന്റ് രാജീവ് മോഹൻ, ജനറൽ സെക്രട്ടറിമാർ ജോസഫ് ഇടിക്കുള, ബിജു വലിയകല്ലുങ്കൽ.
ജാതി മത വർഗീയ വിദ്വേഷ ശക്തികൾക്കെതിരെ ഉദാത്തമായ ജനാധിപത്യ മൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങൾക്ക് എന്നും നേതൃത്വം കൊടുത്തിട്ടുള്ള കോൺഗ്രസ് പാർട്ടിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ന്യൂജേഴ്സി ചാപ്റ്റർ രൂപീകരിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നു നാഷണൽ മെമ്പർഷിപ് കോർഡിനേറ്റർ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു ,
യോഗത്തിൽ ഐ ഒ സി കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയായി വിശാഖ് ചെറിയാൻ പങ്കെടുത്തു,
ന്യൂ ജേഴ്സി ചാപ്റ്റർ രൂപീകരണത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ഐ ഓ സി കേരളാ ഘടകത്തിന്റെ നാഷണൽ പ്രസിഡന്റ് ലീല മാരേട്ട് അറിയിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദേശീയ നേതൃത്വവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലേക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായും, കൂടുതൽ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടുത്തി ചാപ്റ്റർ വിപുലീകരിക്കുന്നതിനായും യോഗം തിരഞ്ഞെടുത്ത കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും രാഷ്ട്രീയ അരക്ഷിതാവസ്ഥ മറികടക്കുവാൻ ഓവർസീസ് കോൺഗ്രസ് സഘടനകളുടെ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
സമാന ചിന്താഗതിയുള്ളവരും യോജിച്ച് പ്രവർത്തിക്കുവാൻ താൽപര്യമുള്ളവരും കമ്മറ്റിയുമായി ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
രാജീവ് മോഹൻ – 336-745-8557.
ജോസഫ് ഇടിക്കുള – 201-421-5303.
ബിജു തോമസ് വലിയകല്ലുങ്കൽ – 201-723-7664.
എൽദൊ പോൾ – 201-370-5019.
ജോഫി മാത്യു – 973-723-3575.
ഷിജോ പൗലോസ് – 201-238-9654.
ബിജു കൊമ്പശേരിൽ – 201-681-2750.
ജിനേഷ് തമ്പി – 347-543-6272.