ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളുടെയും സൈനിക മേധാവിമാര്‍ തമ്മില്‍ നടത്തി വന്ന ചര്‍ച്ച അവസാനിച്ചതായി റിപ്പോര്‍ട്ട്. ചര്‍ച്ചക്ക് ശേഷം 14 കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ ഹരീന്ദര്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ലേയിലേക്ക് മടങ്ങിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാവിലെ 11.30ന് ആരംഭിച്ച ചര്‍ച്ച അഞ്ച് മണിക്കൂറോളം നീണ്ടു നിന്നു. എന്നാല്‍ ചര്‍ച്ചയില്‍ വ്യക്തമായ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.