ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് െഡാണാള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. ഇന്ത്യ- യു.എസ് സൗഹൃദം കൂടുതല്‍ ദൃഢമാകുന്നുവെന്നും മഹാമാരിക്കെതിരെ ഒന്നിച്ചു നിന്നു പോരാടണമെന്നും മോദി ട്രംപിന് നന്ദിയറിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
”ഈ മഹാമാരിക്കെതിരെ നമ്മുക്കെല്ലാവര്‍ക്കും ഒരുമിച്ച് നിന്ന് പോരാടാം. ഇത്തരം ഘട്ടങ്ങളില്‍ ലോകത്തെ ആരോഗ്യകരവും കോവിഡ് മുക്തവുമാക്കാന്‍ എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നത് പ്രധാനമാണ്. ഇന്ത്യ-അമേരിക്ക സൗഹൃദം കൂടുതല്‍ ദൃഢമാവുന്നു” – ട്രംപിെന്റ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും 200 മൊബൈല്‍ വെന്റിലേറ്ററുകള്‍ ഇന്ത്യക്ക് നല്‍കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധ വാക്സിനായി അമേരിക്കയും ഇന്ത്യയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
നേരത്തെ കോവിഡ് ചികിത്സക്കായി 29 ദശലക്ഷം ഡോസ് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകള്‍ ഇന്ത്യ യു.എസിന് നല്‍കിയിരുന്നു.