ഹൈദരാബാദ്: ഇന്ധന ചോര്‍ച്ച മൂലം ജയ്‌പൂരില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്. ജയ്‌പൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്ന എയര്‍ ഏഷ്യ ഐ51543 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 76 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ഒരു എഞ്ചിന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ഓഫാക്കിയ ശേഷമാണ് എയര്‍ബസ് എ320 ജറ്റ് ലാന്‍ഡ് ചെയ്തത്.
യാത്രക്കാരുടെയും ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്നാണ് എയര്‍ ഏഷ്യയുടെ വിശദീകരണം. സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം നടത്തുമെന്ന് അറിച്ചിട്ടുണ്ട്.