ഇറ്റാലിയൻ ഇതിഹാസ ഫുട്ബോൾ താരം സാൽവതോർ ഷില്ലാച്ചി അന്തരിച്ചു. 59 വയസ്സായിരുന്നു. 1990 ലെ ലോകകപ്പിൽ 6 ഗോൾ നേടി ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മികവിൽ ഇറ്റലി സെമി ഫൈനലിൽ വരെ എത്തിയിരുന്നു. 2022 മുതൽ ക്യാൻസർ രോഗ ബാധിതൻ ആയിരുന്നു.